Wednesday 16 February 2011

നബിദിനത്തിത്തിനോട് മുഖം തിരിക്കരുത് :മാധ്യമം

ഈ അതുല്യ വ്യക്തിത്വത്തിന്റെ പ്രാധാന്യം വളരെ വ്യാപ്തിയുള്ള വസ്തുതയാണെന്ന് മുകളില്‍ കൊടുത്ത സൂചനകളില്‍നിന്ന് മനസ്സിലാകുമല്ലോ. അതിനാല്‍, ആ വ്യക്തിയെ അനുസ്മരിക്കുന്ന അവസരങ്ങള്‍ അതിന്റെ അര്‍ഹമായ പ്രാധാന്യത്തോടെ എടുക്കുകതന്നെ വേണം. ആഘോഷിക്കുകയെന്നതല്ല ലക്ഷ്യം, മറിച്ച് നമ്മള്‍ക്കും മറ്റുള്ളവര്‍ക്കും അറിയിച്ചുകൊടുക്കുകയെന്ന പ്രധാന ലക്ഷ്യത്തെ ഇത്തരം അനുസ്മരണങ്ങള്‍ വേണ്ടത്ര സഹായിക്കുന്നുണ്ട്. അതുകൊണ്ട് നബിദിനം ഒരു പുതിയ ചടങ്ങാണ് എന്നുപറഞ്ഞ് മുഖംതിരിച്ച് നില്‍ക്കുന്നതില്‍ അര്‍ഥമില്ല. മതത്തിനുള്ളില്‍ സാഹോദര്യവും ഐക്യവും സ്ഥാപിക്കാനും വിള്ളലുകള്‍ അടച്ച് മുന്നേറാനും വളരെ സഹായിക്കുന്ന ഒരു സുപ്രധാന സംഭവമാണ് മുസ്‌ലിം സമൂഹം ആചരിക്കുന്ന നബിദിനമെന്ന കാര്യത്തില്‍ സംശയത്തിന് ഒരു സ്ഥാനവുമില്ല. എന്നാല്‍, ആഘോഷങ്ങള്‍ക്കുള്ള യഥാര്‍ഥ ലക്ഷ്യം എന്താണെന്ന് മനസ്സിലാക്കാതെ വ്യതിചലനം സംഭവിക്കുന്നത് വിപരീതഫലം ഉളവാക്കും. അതിനാല്‍, എന്തുമാത്രം കരുതലും ജാഗ്രതയും നബിദിന സമ്മേളനങ്ങള്‍ വിജയിപ്പിക്കാന്‍ നാം കൈക്കൊള്ളുന്നോ അതിനേക്കാള്‍ അതിന്റെ ലക്ഷ്യംതെറ്റാതെ സൂക്ഷിക്കേണ്ടതും ജാഗ്രത പുലര്‍ത്തേണ്ടതും ആവശ്യമാണ്
===========================================
ഈ വരികൾ സുന്നി വോയ്സിൽ നിന്നല്ല .. പൂങ്കാവനത്തിൽ നിന്നുപോലുമല്ല. പിന്നെ, സാക്ഷാ‍ൽ മൌദൂദി പത്രമായ മാധ്യമത്തിൽ അണികളെ ഉപദേശിക്കുന്നതാണ്..
അണികളേ ,ഇതൊന്ന് ചെവി കൊണ്ട് മുസ്ലിംകളെ നരകത്തിലേക്ക് നിങ്ങൾ ടിക്കറ്റെടുത്തയക്കുന്ന പണിയിൽ നിന്ന് വിട്ടു നിൽക്കുക

ലേഖനം മുഴുവനായി വായിക്കാൻ താഴെ ക്ലിക് ചെയ്യുക
http://madhyamam.com/news/47880/110214

3 comments:

സാജിദ് ഈരാറ്റുപേട്ട said...

ഈ ലേഖനം എഴുതിയത് ആരാണെന്ന് കൂടി നോക്കണ്ടേ..

saifu kcl said...

nabi(s) janicha divasathil santhoshich adimaye mojippicha abu lahabin polum(quran peredthu paranja shathru) thinkalaycha divasangalil shikshak elavund(hadees) athrayum mahathamaan nabiyude janmadinam.. Ithin theliv chodikunnavar nabi(s(born daysl) seminarum,quis comptitnum nadathiyathayi theliv tharumo??

Anees said...

സഹോദരന്മാര്‍ ആദ്യം മനസ്സിലാക്കേണ്ടത് മാധ്യമം ജമാഅത്തിന്റെ മുഖപത്രമല്ല എന്നാണ്. അതില്‍ വരുന്ന ലേഖനങ്ങള്‍ എല്ലാം ജമാഅത്തിന്റെ അഭിപ്രയങ്ങളല്ല.