Tuesday 22 February 2011

എൻ.ഡി.എഫുകാർ ഒ.അബ്ദുല്ലയുടെ എന്താണ് വെട്ടുക !!

തങ്ങളുടെ മന്ദബുദ്ധിയ്ക്ക് പിടിക്കാത്ത ‘ഹദീസുകൾ ചാടിക്കടന്ന് പോകുന്ന‘ (ഒ.അബുദുല്ല- തേജസ് ) ആധുനിക അബുജാഹിലുകളോടും അവർക്ക് പാലുകൊടുക്കുന്നവരോടും മുസ്‌ലിംകൾക്ക് പറയാനുള്ളത് ചില പ്രതികരണങ്ങളിൽ നിന്ന്

Abu Zakiyya <abuzakiyya@gmail.com>

ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍റെ കൈ വെട്ടി മാറ്റിയ എന്‍ ഡി എഫുകാര്‍ പ്രവാചകരെ പരിഹസിക്കുകയും കേവലം ഒരു സാധാരണ മനുഷ്യനാണെന്നു പ്രഖ്യാപിക്കുകയും ചെയ്ത ഓ അബ്ദുള്ളക്ക് സ്വന്തം പത്രത്തില്‍ ഇടം കൊടുത്തത് എന്തടിസ്തനതിലനെന്നു എന്‍ ഡി എഫുകാര്‍ വ്യക്തമാക്കേണ്ടതുണ്ട്. പ്രവാചകനെ പരിഹസിച്ചു ചോദ്യപ്പേപ്പര്‍ തയ്യാറാരാക്കിയപ്പോള്‍ അധ്യാപകന്റെ കൈ വെട്ടിയവര്‍, പ്രവാചകനെയും അവിടുത്തെ ശ-അറെ മുബാറക്കിനെയും പരിഹസിക്കുകയും കേവലം സാധാരണ മനുഷ്യനാണെന്നു എഴുതി വിടുകയും ചെയ്ത അബ്ദുള്ളയുടെ നിലപാടിനെ കുറിച്ചു എന്ത് പറയുന്നു ? അതിനു സ്വന്തം പത്രത്തില്‍ ഇടം കൊടുത്തവര്‍ ഒരിക്കലും മാപ്പര്‍ഹിക്കുന്നില്ല. ജമാ-അത്തെ ഇസ്ലാമിയുടെ കുപ്പതൊട്ടിയിലൂടെ വളര്‍ന്നു വലുതായ ഓ അബ്ദുള്ളയുടെ വരികള്‍ക്കൊന്നും മറുപടി അര്‍ഹിക്കുന്നില്ല, പേരിനു പോലും ഇസ്ലാമില്ലാത്ത ജമ-അത്തെ ഇസ്ലാമിയില്‍ നിന്നും ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി, അറബുലോകത്ത് പൊട്ടിപ്പുറപ്പെട്ട ജനകീയ വിപ്ലവത്തിന് പിന്തുണ പ്രഖ്യാപിച്ചു ജമാ-അതതു സംഘം ഫാമിലിയായി പ്രകടനം നടത്തുക വഴി പുതിയൊരു സംസ്കാരത്തിനാണ് ഈ വര്‍ഗ്ഗം തുടക്കമിട്ടിട്ടുള്ളത്, പ്രവാചക പത്നിമാരും സഹാബാ വനിതകളും സലഫുകളുടെ ഭാര്യമാരുമൊക്കെ ഇങ്ങനെ പരപുരുഷന്മാരോടോപ്പം പ്രകടനം നടത്തിയ തെളിവുകള്‍ ജമാ-അതിന്റെ ഒഫീസിലുണ്ടാവും. പ്രസ്ഥാന പ്രത്രത്തിൽല്‍ നിന്നും പുറത്താക്കിയപ്പോള്‍ തന്റെ ചീഞ്ഞു നാറുന്ന വിസര്‍ജ്യം മാലോകരെ അറിയിക്കാന്‍ പുതിയ മേച്ച്ചില്പുരം തേടി നടക്കുമ്പോഴാണ് എന്‍ ഡി എഫുകാരെ കിട്ടിയത്. ഇതൊക്കെ വായിക്കുന്ന ഒരമുസ്ലിം പ്രവാചകരെ കുറിച്ചു തെറ്റായി മനസ്സിലാക്കിയാല്‍ ആരാണ് അതിന്റെ ഉത്തരവാദി? ഒരിക്കലും തേജസ് പത്രം മാപ്പര്‍ഹിക്കുന്നില്ല. എവിടെ പോയി എന്‍ ഡി എഫുകാരുടെ പ്രവാചക സ്നേഹം?? അധ്യാപകന്റെ കൈ വെട്ടിയത് എന്തിനു വേണ്ടിയാണോ അതേ കാര്യം ചെയ്ത അബ്ദുള്ളയുടെ കൈവെട്ടാന്‍ ഇവര്‍ തയ്യാറാകുമോ??? അതോ നമുക്ക് പ്രവാചകനെ എന്തും പറയാം എഴുതാം പരിഹസിക്കാം , മറ്റുള്ളവര്‍ അങ്ങനെ ചെയ്താല്‍ ഞങ്ങള്‍ കൈവെട്ടും എന്നാണെങ്കില്‍ അത് തുറന്നു പറയുക.

Dr Abdurahiman <kparahiman@gmail.com>

I REQUEST YOU TO STOP GIVING OUR ORGANISATION (ICF, RSC, SYS, SSF, ETC) NEWS TO THEJAS DIALY. WE SHOULD TOTALLY NEGLECT THEM AND NEVER ALLOW THEM TO COME TO THE MAINSTREAM OF OUR MUSLIM UMMA. WE SHOULD CONSIDER THAT NEWSPAPER AS A DENMARK NEWSPAPER. THANK YOU TO CONSIDER MY REQUEST KIND REGARDS

mohamed abdul rahman <pvcabdu@gmail.com>

നാം എല്ലാം മനസ്സിലാക്കിയത് പോലെ തേജസ്‌ ദിന പത്രം അതിന്റെ യഥാര്‍ത്ഥ സ്വഭാവം പുറത്തു കാണിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുംബ് തേജസ്‌ എന്നാ പേരില്‍ മുസ്ലിംകളുടെ പൊതു പ്രശ്നങ്ങള്‍ പൊതു ജന ശ്രദ്ദയില്‍ കൊണ്ട് വരുക എന്ന മുദ്രാ വാക്യവുമായി ആരംഭം കുറിച്ച ദിന പത്രം അന്ന് മുതല്‍ തന്നെ നമ്മില്‍ പലരും അഭിപ്രായപ്പെട്ടിരുന്നത് പോലെ അല്പം circulation ആയി എന്ന് മനസ്സിലാക്കിയതോടെ ഇസ്ലാമിന്റെ തനതായ ആചാരാനുഷ്ടാനങ്ങള്‍ക്ക് എതിരില്‍ തിരിയാന്‍ തുടങ്ങിയിരിക്കുന്നു. " ആടാന്‍ ഒരു തലമുടി" എന്നാ പേരില്‍ തേജസ് പ്രസിദ്ദീകരിച്ച ലേഖനം വായിച്ചാല്‍ ഒരു പക്ഷെ ഓ അബ്ദുല്ലയെക്കാള്‍ അപകടകാരികള്‍ ആണോ സല്‍മാന്‍ രുശ്ടിയും തസ്ലീമ നസ്രിനും എന്ന് പോലും ആലോചിച്ചു പോകുന്നു. നമ്മുടെ ഈ കൊച്ചു കേരളത്തില്‍ പോലും ഇസ്ലാമിനും അല്ലാഹുവിന്റെ തിരു ദൂടര്‍ക്കും എതിരില്‍ ഓ അബ്ദുല്ലയെ പോലെ ഇസ്ലാമിന്റെ പേര് വെച്ച ആളുകള്‍ തന്നെ ഇസ്ലാമിന്റെ പേരില്‍ ഉള്ള മനജ്മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പത്രത്തില്‍ ലേഖനം എഴുതി വിടുമ്പോള്‍ എങ്ങനെ പ്രതികരിക്കണം എന്ന് പോലും പലര്‍ക്കും നിശ്ചയം ഇല്ല. പ്രവാചകന്മാരുടെ മുടിയും വിയര്‍പ്പും അവര്‍ ഉപയോഗിച്ച മറ്റു വസ്തുക്കളുടെയും മഹത്വം അറിയണം എങ്കില്‍ ആദ്യം ഇസ്ലാമിനെ പഠിക്കണം. നബിയുടെ വിയര്‍പ്പു കുപ്പിയില്‍ ശേഖരിച്ചു അത് സുഗന്ധമായും കുട്ടികളുടെ രോഗ ശമനത്തിനും മറ്റും ഉപയോഗിച്ച ചരിത്രം നമുക്കറിയാം. ഖാലിദ് ബിനു വലീദ് (റ) യുദ്ധ സമയത്ത് നബി (സ) തങ്ങളുടെ മുടി തുന്നി പിടിപ്പിച്ച തൊപ്പി കാണാതായപ്പോള്‍ മറ്റെല്ലാ കാര്യങ്ങളും മറന്നു ആ തോപ്പിക്കായി അന്വേഷണം നടത്തിയ സംഭവം നമുക്കറിയാം. നബിയുടെ കാല ശേഷം നബിയുടെ ജുബ്ബ പോലും അവിടത്തെ ഭാര്യമാര്‍ സൂക്ഷിക്കുകയും അവരുടെ കാല ശേഷം പിന്‍ തലമുറക്കാര്‍ പോലും അവ ബഹുമാനത്തോടെ സൂക്ഷിക്കുകയും അത് മുക്കിയ വെള്ളം ബരകതിനും രോഗ ശമനത്തിനും ഉപയോഗിച്ചതും നമുക്ക് അറിയാം. ഇതൊക്കെ സ്വന്തം മനസ്സിന് അംഗീകരിക്കാന്‍ കഴിയണം എങ്കില്‍ ആദ്യം ഈമാന്‍ എന്ന ഒന്ന് മനസ്സില്‍ ഉണ്ടാകണം . ഇസ്ലാം എന്താണെന്ന് പഠിക്കണം. ഹദീസുകളും ഇസ്ലാമിക ചരിത്രവും പഠിക്കണം. ഇവ ഒന്നും ഇല്ലാതെ ചെളി കെട്ടിയ തങ്ങളുടെ സ്വന്തം മനസ്സ് കൊണ്ട് ഇസ്ലാമിനെ അളക്കാന്‍ നിന്നാല്‍ ഇത് പോലെയുള്ള പൊട്ടത്തരങ്ങള്‍ പറയുകയും എഴുതുകയും ചെയ്യുക സ്വാഭാവികം. നമ്മുടെ വീട്ടില്‍ നമ്മള്‍ തന്നെ കരി മൂര്‍ഖനെ ഭക്ഷണം കൊടുത്തു വളര്ത്തനമോ? . ബഹിഷ്കരനമാണ് ഏറ്റവും മൂര്‍ച്ചയേറിയ ആയുധം എന്നാണല്ലോ മഹാത്മാ ഗാന്ധി ഇന്ത്യക്കാരെ ഓര്‍മിപ്പിച്ചത്. സ്വയം പടിക്കാതവരെ പാഠം പഠിപ്പിക്കാന്‍ ഇതിലും നല്ലേ ഒരു മാര്‍ഗം ഇല്ല. പുകഞ്ഞ കൊള്ളി പടിക്ക് പുറത്തു തന്നെ ഇരിക്കട്ടെ

ഹുസൈന്‍ കറ്റാനം <abuameen786@gmail.com

പ്രാവചകന്‍ {സ:അ} യുടെ കാലത്തും സഹാബാക്കള്‍ തിരുനബിയെ ബഹുമാനിച്ചപ്പോള്‍ അബൂജഹലും കൂട്ടരും പരിഹസിച്ചിരുന്നു. തിരുനബി {സ:അ} തുപ്പുനീര്‍ വെളിയിലേക്ക് പോകാതെ കാത്തു സൂക്ഷിച്ചിരുന്ന സഹാബത്തും അനുയായികളും അന്ന് മക്കത്തെ സീറോ അബ്ദുള്ളയുടെ (പേരു അബുജാഹിൽ എന്ന് മാത്രം )വര്‍ഗ്ഗത്തെ സഹിച്ചിരുന്നു. നമ്മുക്കും അതുപോലെ സഹിക്കാം. പക്ഷെ ഇവിടെ വേറെ ഒരു ചോദ്യം ബാക്കിയാവുന്നു. പണ്ട് ഇതേ പ്രവാചകനെ അധി:ക്ഷേപിച്ചതിന്‍റെ പേരില്‍ തൊടുപുഴയില്‍ ഒരധ്യാപകന്‍റെ കൈവെട്ടിയ കാടാത്തം ഒരിക്കലും നമ്മുക്ക് അംഗീകരിക്കാന്‍ ആവില്ല. അതേ NDF കാരുടെ മുഖപത്രത്തില്‍ തന്നെ ഇപ്പോഴും പ്രവാചക നിന്ദ ഒരു മുസ്‌ലിം നാമധാരിയായ യുക്തിവാദിയുടെത് അവര്‍ കൊടുത്തപ്പോള്‍ ഈ തി‍ീവ്രവാദികളുടെ കപട സ്നേഹം ആണ് അല്ലാഹു വെളിച്ചത്തു കൊണ്ട് വന്നത്..ഇസ്ലാമിന്റെ മറവില്‍ അവര്‍ കേരളത്തില്‍ അഴിഞ്ഞാടുകയാണ്. പ്രവാചക സ്നേഹത്തിന്‍റെ മറവില്‍ സീറോ അബ്ദുള്ളയും NDF പോലുള്ള തീവ്രവാദ സംഘടനകളും ഇസ്ലാമിനെ യഹൂദികള്‍ക്ക് കൈമാറാനുള്ള അച്ചാരപ്പണം കൈപറ്റിയവരാണ്.

Harib Sha <haribsha@gmail.com>
തീര്‍ച്ചയായും ഈ പത്രത്തിന്റെ മുസ്ലിം വിരുദ്ധ മുഖം ജനങ്ങള്‍ക്ക്‌ മുന്നില്‍ അവതരിപ്പിച്ചു ഈ തീവ്രവാദി പത്രത്തെ ബഹിഷ്കരിക്കാന്‍ സമൂഹത്തോട് ആഹ്വാനം ചെയ്യാന്‍ സമുദായ നേത്രത്വം സജീവമായി മുന്നോട്ടു വരണം. ഇത്തരം വിഷം പരത്തുന്ന പത്രങ്ങങ്ങളെ ഒരു കാരണവശാലും സുന്നികള്‍ അനുകൂലിക്കരുത്. മനപ്പൂര്‍വം സമൂഹത്തില്‍ ചിദ്രത പടര്‍ത്തി തീവ്രവാദത്തിനു വേരുണ്ടാക്കാനുള്ള ഇത്തരം ശ്രമങ്ങളെ നിയമപരമായി നേരിടാന്‍ ഈ അവസരം ഉപയോഗപ്പെടുത്തണം. പുണ്യ പ്രാവച്ചകനെ അടക്കം നീചമായി ഇകഴ്ത്തുന്ന ഈ പരിപാടി വെച്ച് പൊറുപ്പിക്കാന്‍ അനുവദിച്ചു കൂടാ. ഹോ അബ്ദുല്ലമാര്‍ വാ പോയ കൊടാലികലാണ്, ആളാവാന്‍ വേണ്ടി എന്തും പറയും, പക്ഷേ സമൂഹത്തില്‍ എല്ലാ വിഭാഗം ആളുകളും വായിക്കുന്ന ഇത്തരം പത്രങ്ങള്‍ ഇത് പ്രസിദ്ധീകരിക്കാന്‍ പാടില്ലായിരുന്നു. ഈ അവസരം ഉപയോഗപ്പെടുത്തി തേജസ്‌ പത്രം വായിക്കുന്ന വീടുകള്‍ കണ്ടെത്തി അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ഈ പത്രം ബഹിഷ്കരിപ്പിക്കാന്‍ നാട്ടിലുള്ള ഓരോ പ്രവര്‍ത്തകരും സജീവമായി രംഗത്ത് ഇറങ്ങാന്‍ ശ്രദ്ധിക്കുക.......


മുജീബ് റഹ്മാന്‍ <mujeeb.aa@gmail.com>

കേരളത്തില്‍ നല്ലൊരു ശതമാനവും സുന്നി കുടുംബങ്ങളാണ് തേജസ്‌ വായിക്കുന്നത്. അമുസ്ലിം പത്ര മുതലാളിമാര്‍ പോലും ഇത് പോലെയുള്ള ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്താറില്ല. തീര്‍ച്ചയായും സുന്നി മനസ്സുകളില്‍ വിഷം കുത്തിവയ്ക്കാന്‍ ഉദ്ദേശിച്ചു കൊണ്ടാണ് ഇങ്ങിനെ ഒരു ലേഖനം പ്രസിദ്ധപ്പെടുത്തിയത്. ഈ പത്രം ബഹിഷ്കരിക്കുന്നതിനെ കുറിച്ച് മുസ്ലിം സമൂഹം തീര്‍ച്ചയായും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

Abufathima Sinan <abufathimafaih@yahoo.com>


തേജസും അതിന്‍റെ പ്രസ്ഥാനവും (NDF, SDPI, POPULAR FRONT ....... എന്തുമാകട്ടെ ) അതല്ലാം പുത്തന്‍ പ്രസ്ഥാനമായ ജമാഅത്തെ മുജാഹിദ് തുടങ്ങിയ വര്‍ഗ്ഗങ്ങളുടെ കൂട്ടത്തില്‍ പെടുത്താവുന്നതാണ് ,


Hassan <hasanponnani@gmail.com>


താങ്കള്‍ക്ക് ഇത് വെറും 'തലനാരു' തന്നേയായിരിക്കും ,പ്രവാചക സ്നേഹവും ആദരവുമാല്ലം..... ശബരിമലയിലെ പൊന്നമ്പലമേട്ടില്‍ മകരവിളക്കുദിവസം തെളിയുന്ന തട്ടിപ്പും താങ്കള്‍ക്ക് ഒരുപോലെയാകുന്നത് താങ്കള്‍ ചെന്നു പെട്ടിരിക്കുന്ന അന്ധകാരത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ഇരുട്ടിന്‍റെ വ്യാപ്തിയെയാണ് സൂചിപ്പിക്കുന്നത്! എന്തിനു ഈ വിലപെട്ട താങ്കളുടെ സമയം പാഴാക്കുന്നു ? ഈ പ്രവാചക സ്നേഹികളെ വിട്ടേക്കുക സാഹിബെ ..! അവര്‍ക്കറിയാം മുത്ത്‌ നബി (സ) തങ്ങളെ എങ്ങനെ സ്നേഹിക്കണം...എങ്ങിനെ ആദരിക്കണം...തിരുനബിയുടെ തിരുകേശം സ്വഹാബാത്ത് എങ്ങനെ സംരക്ഷിച്ചു....എന്നല്ലാം അവിടന്നും (സ) , അവിടത്തെ (സ) സ്വഹാബത്തും ഞങ്ങള്‍ക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട് ! അത് ലോകാവസാനം വരെ റബ്ബിന്‍റെ അനുഗ്രഹത്താല്‍ തലമുറകള്‍ തലമുറകളായി കൈമാറി സംരക്ഷിക്കപെടുകതന്നായ് ചെയ്യും. അവസാനം ഒരു കാര്യം ഈ 'ഹോ' അബ്ദുള്ളയോടും അതിനെ പേറിനടക്കുന്ന പത്രത്തിനോടും ഉണര്‍ത്തട്ടെ ഇഷ്ടംപോലെ വിഷയങ്ങള്‍ വേറെയിരിക്കുന്നു എന്നിരിക്കെ മുസ്ലിംകള്‍ക്കിടയില്‍ഭിന്നിപ്പുണ്ടാക്കിഅതില്‍ നിന്ന് ലാഭം കൊയ്യുന്ന ഈ പണി നിര്‍ത്തുക

യുവാക്കളില്‍ തീവ്രവാദം വളര്‍ത്തി അസ്വസ്ഥമായൊരു സമൂഹത്തെ സൃഷ്ടിക്കാന്‍ ചില പുത്തന്‍ വാദികള്‍ ഇസ്ലാമിന്റെ പേരില്‍ നടത്തുന്ന ഇത്തരം പത്രങ്ങളെ കണ്ടറിയാന്‍ ഇസ്ലാമിക സമൂഹം ഇനിയും വൈകിക്കൂടാ. ഹൃദയത്തില്‍ സത്യവിശ്വാസത്തിന്റെ പൊന്‍ പ്രഭ ഒരു തരി പോലും ശേഷിക്കാത്തവര്‍ക്ക് എന്തും എഴുതാം. പക്ഷെ ;തിരു കേശത്തില്‍ കുതിര കയറുന്നവര്‍ ഒരിക്കല്‍ ഖേദിക്കേണ്ടി വരും അത് തീര്‍ച്ച.!!!!

വികല ചിന്താഗതിയും, വ്യാജ പുരോഗമനവും തലയില്‍ കയറി പേയിളകിയ, വളര്‍ത്തി വലുതാക്കിയ പ്രസ്ഥാനത്തില്‍ നിന്ന് വരെ പുറത്തായി ഗതികിട്ടാ പ്രേതമായി അലയുന്ന ഒരു 'സീറോ അവള' യെ പിടിച്ചു മെത്തയില്‍ കിടത്തി ഇസ്‌ലാമിക, സുന്നി ആശയത്തെ , ആ ആശയത്തിന്റെ ആദരവായ നേതാവ് മുത്ത്‌ നബി(സ) തങ്ങളെ പരിഹസിക്കുന്ന വൃതികെട്ട ലേഖനത്തിന് ഇടം നല്‍കുക....നല്ല എര്‍പാട്.... നിങ്ങളെ എന്ത് പേരിട്ടു വിളിക്കണം എന്‍ ഡി എഫുകാരെ?'ആട്ടിന്‍ തോലണിഞ്ഞ ചെന്നായകള്‍' എന്നോ അതോ മുസ്‌ലിം സമൂഹത്തില്‍ കൂടുതല്‍ ഭിന്നുപ്പും ചിദ്രതയും ഉണ്ടാക്കുന്ന 'മൂരാച്ചികള്‍' എന്നോ??? ഇത്തരം തന്തക്കു പിറക്കാത്ത ചെറ്റത്തരങ്ങള്‍ എന്‍ ഡി എഫും അതിന്‍റെ മുഖപത്രം തേജസും ഇനിയും ഇനിയും ആവര്‍ത്തിക്കുക...ഭാവുകങ്ങള്‍.... നിങ്ങളുടെ വൃതികെട്ട മുഖം ജനങ്ങള്‍ക്കു മുന്‍പില്‍ ഇത് പോലെ ഞങ്ങള്‍ തുറന്നു കാണിക്കാം...
яαšнєє∂ <abdulrasheedkk@gmail.com>

ഇനിഷ്യല്‍ സൂചിപ്പിക്കും പോലെ "O" അബ്ദുള്ള അവസാനം വട്ട പൂജ്യം....

Abuanas Rasheed <abu.unais1@gmail.com>

അദ്ദേഹത്തിന് ഒരു ഭിന്നിപും ഉണ്ടാക്കാന്‍ സടിക്കുകയില്ല, ഭിന്നിപുണ്ടാക്കാന്‍ ശ്രമിച് ശ്രമിച് അവസാനം സ്വന്തം പ്രസ്ഥാനത്തില്‍ നിന്ന് പുറത്തു പോരേണ്ട ഘതിയനുണ്ടയത്. ഏതായാലും അധെഹതിന്റെയും പോക്ക് അയല്‍വാസിയായ ഹമീദ് ചെന്നമാങ്ങല്ലോരിന്റെ രൂടിലെക്കാന്!! പിന്നെ ഒരു കാര്യം ഇതിന്റെയെല്ലാം അവസാന വിജയം സുന്നികൾക്കാകയിരിക്കും കാരണം ഈ വിഷയങ്ങളുടെ സത്യാവസ്ഥ ജനങ്ങളെ ബോദ്യപെടുത്താനുള്ള ഒരു സുവര്‍ണ അവസരമാണിത്. അതിനു പ്രാപ്തരായ പണ്ഡിതരും സുന്നികളില്‍ ഉണ്ടല്ലോ. വേണമെങ്കില്‍ ഒരു ക്യാമ്പൈന്‍ തന്നെ ഇതിനു വേണ്ടി നടത്തേണ്ടി വന്നേക്കാം.

Sunday 20 February 2011

ഗ്രാന്‍ഡ്‌ മോസ്ക്കും ചിലരുടെ വേവലാതികളും

എ പി അബൂബക്കര്‍ - അന്‍സാറാബാദ്
<abuasifa@gmail.com>


അന്ന് ഒരു കോടി മുടക്കി ഒരു ഇസ്ലാമിക വിദ്യാഭ്യാസ സമുച്ചയം(മര്‍കസ്) പണിയാന്‍ പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ഇ മെയില്‍ കോലാഹലങ്ങള്‍ ഇല്ലായിരുന്നെങ്കിലും ഇതിലും വലിയ പുകിലായിരുന്നു. സമുദായത്തെ നയിക്കുന്ന മഹാരഥരായ പണ്ഡിത മഹത്തുക്കളെ വാര്‍ത്തെടുത്തത് കോടികളുടെ കൊണ്ഗ്രീറ്റ് സൌധം കൊണ്ടല്ല എന്ന പ്രചാരണത്തോടൊപ്പം എവിടെ നിന്നാണ് ഈ നാടന്‍ മുസ്ലിയാര്‍ക്ക് ഇത്ര കാശ് ഒപ്പിക്കാന്‍ കഴിയുക എന്നും വേവലാതി പൂണ്ടവര്‍. ഇന്ന് പക്ഷെ ബര്‍ത്താനം ഇങ്ങനെ..(താങ്കള്‍ വിചാരിച്ചാല്‍ നാല്പതല്ല, നാനൂറു കോടി പിരിച്ചുണ്ടാക്കാന്‍കഴിയുമെന്നറിയാം. എന്നാല്‍ അവയൊക്കെയും പള്ളിയും ഉദ്യാനവും നിര്‍മിച്ചുധൂര്‍ത്തടിക്കാനാണ് പരിപാടിയെങ്കില്‍ അതിനെ വിമര്‍ശിക്കാതെ വയ്യ.)

ഇവിടെ വിമര്‍ശകര്‍ പക്ഷെ സ്വന്തം മേല്‍വിലാസവും പ്രസ്ഥാന ബന്ദവും വരെ അടയാളപ്പെടുത്താന്‍ പ്രയാസപ്പെടുന്നത് എന്തിനാണ്. നിങ്ങള്‍ക്ക് സമുടായത്തോടുള്ള അടങ്ങാത്ത പ്രതിബദ്ധത മറച്ചു പിടിക്കാതെ തന്നെ സംസാരിക്കാന്‍ നട്ടെല്ല് കാണിച്ചൂടെ..?

വിശുദ്ധ പ്രവാചകന്‍(സ വ ) ഇത്രയേറെ വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്നത് സമുദായത്തിന് ഭൂഷണമല്ല എന്ന് ആദ്യം ഉണര്ത്തട്ടെ.. അബുദാബി എന്ന് പറയുന്നത് അമേരിക്കയില്‍ അല്ല. ആയിരക്കണക്കിന് മലയാളികള്‍ തിങ്ങിത്താമസിക്കുന്ന കേരളത്തിന്‍റെ മറുകരയാണ്. മഹാനായ ശൈഖ് ഖസ് റജി യു എ ഇ യിലെ പ്രമുഖ അറബ് കുടുംബ തലവനും ഭരണ രാഷ്ട്രീയ സാമൂഹിക മത രംഗങ്ങളില്‍ ശോഭിക്കുന്ന മഹല്‍ വ്യക്തിത്വവുമാണ്. യു എ ഇ ഔഖാഫ് തലവനായിരുന്നു വഫാതായ അവരുടെ പിതാവ്.കാലങ്ങളായി പ്രവാചകനെ സ്നേഹിക്കുന്ന ലോക മുസ്ലിംകള്‍ (മലയാളികള്‍ മാത്രമല്ല) അവരുടെ വീട്ടില്‍ എല്ലാ റബീഉല്‍ അവ്വലിലും ശഹ്റെ മുബാറകിന്റെ പുണ്യം തേടുന്ന ഭവനം . മുമ്പ് മര്‍കസില്‍ ഉള്ള തിരു കേശത്തിന്റെ ആധികാരികത ആരൊക്കെയോ ചോദ്യം ചെയ്തതിന്റെ വാര്‍ത്തയും അതിനുള്ള മറുപടിയും ശൈഖ് ഖസ് റജി തന്നെ ലക്ഷങ്ങളെ സാക്ഷിയാക്കി മര്‍കസ് നഗറില്‍ പ്രഖ്യാപിച്ചതാണ്. പ്രവാചകന്റെ ( സ വ ) കാലം തൊട്ടു ഖമറുല്‍ ഉലമയില്‍ എത്തുന്ന വ്യക്തമായ ആധികാരികമായ സനദ് (പരമ്പര ) വിമര്‍ശകര്‍ക്ക് മുന്നില്‍ പകല്‍ വെളിച്ചം പോലെ അബുദാബിയിലെ ശൈഖ് ഖസ് റജിയുടെ വീട്ടിലും കാരന്തൂര്‍ സുന്നി മര്കസിലും തുറന്നു വെച്ചിട്ടുണ്ട്. ജന ലക്ഷങ്ങള്‍ അതിനു സാക്ഷിയാണ്. ഒരു കോടിയുടെ മര്‍കസ് പദ്ധതി തകര്‍ക്കാന്‍ തുരങ്കം വെച്ചവരെ കൊണ്ട് പടച്ച തമ്പുരാന്‍ ആ മര്‍കസിന്റെ മദ് ഹ് നാട് നീളെ പറയിപ്പിചെങ്കില്‍ ഇന്‍ശാ അല്ലാഹ് .. ഞങ്ങള്‍ വിശ്വസിക്കുന്നു. നിങ്ങളുടെ തലമുറ ലോക മുസ്ലിംകളുടെ അഭിമാനമായി വളരുന്ന മര്കസിലും ശഹ്റെ മുബാറക് ഗ്രാന്‍ഡ്‌ മസ്ജിദിലും കടന്ന് വരും.. പ്രിയപ്പെട്ട സമദാനി സാഹിബും എം എസ് എഫിന്റെ ഫിറോസ്‌ സാഹിബും ബഷീര്‍ സാഹിബും പറഞ്ഞ പോലെ ഈ ചരിത്ര മുന്നേറ്റത്തില്‍ എല്ലാം മറന്നു ഐക്യത്തോടെ കൈ കോര്‍ക്കാന്‍ ഇനിയും ആരെയാണ് കാത്തിരിക്കുന്നത്. കാലം കാന്തപുരത്തിന് പിറകെയാണ്.ചരിത്രം ഇവിടെ വഴിമാറുകയാണ്. " പൂച്ചക്കെന്താ കൂട്ടരേ പൊന്നുരുക്കുന്നിടത്ത്-നിങ്ങള്‍ക്കെന്താ മോല്യാരെ പോലീസ് സ്റെഷനില് " എന്ന് ചോദിച്ച കാലം മാറി. രാജ്യത്തിന്റെ പ്രധാന മന്ത്രിയുടെ ഓഫീസില്‍ കയറി ചെന്ന് ഇന്ത്യന്‍ മുസല്‍മാന്റെ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ക്ക് ചങ്കൂറ്റത്തോടെ സംസാരിക്കാനും വെടിഒച്ച നിലക്കാത്ത കാശ്മീരിന്റെ മണ്ണില്‍ നിന്ന് മുന്നൂറില്‍ ഏറെ യുവാക്കളെ മത സൌഹാര്‍ദ്ധ സന്തുഷ്ട കാശ്മീരിന് വേണ്ടി ശബ്ദിക്കാന്‍ പ്രാപ്തരാക്കാനും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വിദേശ രാഷ്ട്രങ്ങളില്‍ വരെ വിശുദ്ധ മതത്തിന്റെ ശോഭ വിടര്‍ത്താന്‍ പ്രാപ്തരായ സഖാഫി പണ്ഡിത മഹത്തുക്കളെ വിന്യസിക്കാനും അമേരിക്കക്കാരനെ വരെ സഖാഫിയാക്കാനും കൊച്ചു കേരളത്തിന്‍റെ ഇസ്ലാമിക പാരമ്പര്യവും മത രാഷ്ട്രീയ രംഗവും അവിടങ്ങളില്‍ പരിചയപ്പെടുത്താനും ഒക്കെ ജന ലക്ഷങ്ങളുടെ ഖമറുല്‍ ഉലമ പവര്‍ നേടിയെടുത്തത് നിങ്ങളുടെ ഒന്നും ഒത്താശ കൊണ്ടല്ല. വിമര്‍ശനങ്ങള്‍ അലമാല പോലെ ആര്‍ത്തലക്കുമ്പോഴും അടിയുറച്ച ഏക ദൈവ വിശ്വാസത്തിലും ഹബീബായ പ്രവാചക (സ വ) ചര്യ അക്ഷരാര്‍ഥത്തില്‍ കാണിച്ചു കൊടുത്താണ് ഈ നേട്ടം കൈവരിക്കുന്നത്. ഓരോ ദിവസവും സന്ധ്യ മയങ്ങുമ്പോള്‍ നാളെയെന്റെ പതിനായിരക്കണക്കിനു അനാഥരും അഗതികളുമായ മക്കള്‍ക്ക്‌ അന്നം കാണാന്‍ വേവലാതി പൂണ്ട് നാഥന്‍റെ മുപ്പില്‍ കുമ്പിടുന്ന മറ്റൊരു മനുഷ്യ ജന്മത്തെ വര്‍ത്തമാന കാല ലോകത്ത് നിങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ ആകുമോ..?

ആരോപണ മാലിന്യങ്ങള്‍ വിളമ്പുന്നതിന് മുമ്പ് പറഞ്ഞു വെക്കുന്നത് കാണുക (കേരളത്തിലെ ഏറ്റവും മികച്ച സംഘാടനാപാടവം ഉള്ള മുസ്‌ലിം നേതാവ് ആരാണെന്ന്ചോദിച്ചാല്‍ രണ്ടു വട്ടം ആലോചിക്കാതെ ഞാന്‍ പറയുന്ന പേര് കാന്തപുരം അബൂബക്കര്‍മുസല്ല്യാരുടെതായിരിക്കും. കാരന്തൂരിലെ ചതുപ്പുനിലത്തെ പടുകൂറ്റന്‍ വിദ്യാഭ്യാസസമുച്ചയമാക്കി പരിവര്‍ത്തിപ്പിച്ചതിന്റെ പരിണാമ ശാസ്ത്രം മാത്രം പഠിച്ചാല്‍ മതി,
കാന്തപുരം ഉസ്താദിന്റെ നേതൃപാടവം അംഗീകരിക്കാന്‍ ) നാളെ പുതിയ പരിണാമ സിദ്ധാന്തം എഴുതാനുള്ള മാറ്റര്‍ തയ്യാറാക്കി കൊള്ളൂ..ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഇന്ത്യന്‍ മുസ്‌ലിം നവോട്ദാനം അടയാളപ്പെടുത്തുകയാണ് മര്കസും ഖമറുല്‍ ഉലമയും.. ചരിത്രത്തിന്റെ സുവര്‍ണ ശോഭയില്‍ പ്രോജ്വലിക്കാന്‍ പാകപ്പെട്ട മനസ്സുകള്‍ ഈ കരങ്ങള്‍ക്ക് ശക്തി പകരുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.. നജദിയന്‍ ബാധ ഇത്തികണ്ണി യായി സാമുദായിക നവോദ്ധാന രംഗത്തെ വരിഞ്ഞു മുറുക്കുന്നുണ്ട്. പക്ഷെ.. മര്‍കസ് നടത്തുന്ന ആദര്‍ശ പടയോട്ടത്തില്‍ എല്ലാം നിഷ്പ്രഭാമാകും.. ഇന്‍ശാ അല്ലാഹ്

Wednesday 16 February 2011

നബിദിനത്തിത്തിനോട് മുഖം തിരിക്കരുത് :മാധ്യമം

ഈ അതുല്യ വ്യക്തിത്വത്തിന്റെ പ്രാധാന്യം വളരെ വ്യാപ്തിയുള്ള വസ്തുതയാണെന്ന് മുകളില്‍ കൊടുത്ത സൂചനകളില്‍നിന്ന് മനസ്സിലാകുമല്ലോ. അതിനാല്‍, ആ വ്യക്തിയെ അനുസ്മരിക്കുന്ന അവസരങ്ങള്‍ അതിന്റെ അര്‍ഹമായ പ്രാധാന്യത്തോടെ എടുക്കുകതന്നെ വേണം. ആഘോഷിക്കുകയെന്നതല്ല ലക്ഷ്യം, മറിച്ച് നമ്മള്‍ക്കും മറ്റുള്ളവര്‍ക്കും അറിയിച്ചുകൊടുക്കുകയെന്ന പ്രധാന ലക്ഷ്യത്തെ ഇത്തരം അനുസ്മരണങ്ങള്‍ വേണ്ടത്ര സഹായിക്കുന്നുണ്ട്. അതുകൊണ്ട് നബിദിനം ഒരു പുതിയ ചടങ്ങാണ് എന്നുപറഞ്ഞ് മുഖംതിരിച്ച് നില്‍ക്കുന്നതില്‍ അര്‍ഥമില്ല. മതത്തിനുള്ളില്‍ സാഹോദര്യവും ഐക്യവും സ്ഥാപിക്കാനും വിള്ളലുകള്‍ അടച്ച് മുന്നേറാനും വളരെ സഹായിക്കുന്ന ഒരു സുപ്രധാന സംഭവമാണ് മുസ്‌ലിം സമൂഹം ആചരിക്കുന്ന നബിദിനമെന്ന കാര്യത്തില്‍ സംശയത്തിന് ഒരു സ്ഥാനവുമില്ല. എന്നാല്‍, ആഘോഷങ്ങള്‍ക്കുള്ള യഥാര്‍ഥ ലക്ഷ്യം എന്താണെന്ന് മനസ്സിലാക്കാതെ വ്യതിചലനം സംഭവിക്കുന്നത് വിപരീതഫലം ഉളവാക്കും. അതിനാല്‍, എന്തുമാത്രം കരുതലും ജാഗ്രതയും നബിദിന സമ്മേളനങ്ങള്‍ വിജയിപ്പിക്കാന്‍ നാം കൈക്കൊള്ളുന്നോ അതിനേക്കാള്‍ അതിന്റെ ലക്ഷ്യംതെറ്റാതെ സൂക്ഷിക്കേണ്ടതും ജാഗ്രത പുലര്‍ത്തേണ്ടതും ആവശ്യമാണ്
===========================================
ഈ വരികൾ സുന്നി വോയ്സിൽ നിന്നല്ല .. പൂങ്കാവനത്തിൽ നിന്നുപോലുമല്ല. പിന്നെ, സാക്ഷാ‍ൽ മൌദൂദി പത്രമായ മാധ്യമത്തിൽ അണികളെ ഉപദേശിക്കുന്നതാണ്..
അണികളേ ,ഇതൊന്ന് ചെവി കൊണ്ട് മുസ്ലിംകളെ നരകത്തിലേക്ക് നിങ്ങൾ ടിക്കറ്റെടുത്തയക്കുന്ന പണിയിൽ നിന്ന് വിട്ടു നിൽക്കുക

ലേഖനം മുഴുവനായി വായിക്കാൻ താഴെ ക്ലിക് ചെയ്യുക
http://madhyamam.com/news/47880/110214

Saturday 12 February 2011

മൂന്ന് ഗുണവും ഒത്ത പ്രകടനം ജമാഅത്തെ ഇസ്ലാമി വഹ

രാഷ്ടീയ ഇസ്‌ലാ(?​‍) മിസ്റ്റുകൾ മുസ്ലിം സ്ത്രീകളെ ഇനി എവിടേക്കൊക്കെ കൊണ്ടു പോകുമെന്നതിന്റെ സൂചന..
ഇതിനൊന്നും ഖുർആനും ഹദീസും ചോദിക്കരുത്. ഇതൊക്കെ ജമാഅത്ത് പാതിരിമാരുടെ തീരുമാനമാണ്‌ അതിനു തെളിവുകൾ ആവശ്യമില്ല..

പിന്നെ യെമൻ YEMEN എന്നത് പോസ്റ്ററിൽ എഴുതിയിരിക്കുന്നത് യാമെൻ YAMEN ..അതൊന്നും കാര്യമാക്കാനില്ല.. അവിടെ ഇവരുടെ ബ്രദർ ഹുഡ് പാർട്ടിക്കാർ ഇതിലും അപ്പുറമാണെന്നാ കേൾക്കുന്നത്