Sunday 18 April 2010

നമ്മുടെ മക്കളെ പിഴപ്പിക്കുന്നതിനു മുന്നെ !!

നമ്മുടെ മക്കളെ വഹാബി /സലഫി/മുജാഹിദ് , ജമാ‌അത്തെ ഇസ്‌ലാമിക്കാരുടെ വിദ്യഭ്യാസ സ്ഥാപനങ്ങളിൽ ചേർക്കുന്നതിനു മുന്നെ ചിന്തിക്കുക. നാളെ അവരെ നിങ്ങളെ കാഫിറാക്കി പ്രഖ്യാപിക്കുന്നതിനു മുന്നെ ചിന്തിക്കുക. ഒരു സുന്നി മുസ്‌ലിം കുടുബത്തിൽ പിറന്ന് മാതാപിതാക്കൾ സലഫി സ്കൂളിൽ ചേർത്തതിന്റെ ഫലമായി ഒരു സഹോദരി ഏത് വിധം പിഴച്ച് പോയെന്ന് മനസിലാക്കാൻ താഴെ അറ്റാച്മെന്റ് വായിക്കുക. (ഈ ബ്ലോഗിന്റെ ഫോളോവർ കൂടിയാണ് ആ സഹോദരി എന്നറിയുക)



nammude_makkal

14 comments:

Zulfukhaar-ദുല്‍ഫുഖാര്‍ said...

നമ്മുടെ മക്കളെ വഹാബി /സലഫി/മുജാഹിദ് , ജമാ‌അത്തെ ഇസ്‌ലാമിക്കാരുടെ വിദ്യഭ്യാസ സ്ഥാപനങ്ങളിൽ ചേർക്കുന്നതിനു മുന്നെ ചിന്തിക്കുക. നാളെ അവരെ നിങ്ങളെ കാഫിറാക്കി പ്രഖ്യാപിക്കുന്നതിനു മുന്നെ ചിന്തിക്കുക

കുരുത്തം കെട്ടവന്‍ said...

താങ്കള്‍ എത്‌ നൂറ്റാണ്ടിലാണു ജീവിക്കുന്നതെന്ന് മാത്രം ചോദിക്കുന്നു. ഞങ്ങളെല്ലാം പടിച്ചപ്പോള്‍ കൂടെ സുന്നി, മുജാഹിദ്‌, ജമാ-അത്ത്‌ തുടങ്ങീ വിഭാഗത്തില്‍ പെട്ട കുട്ടികള്‍ ഉണ്ടായിരുന്നു. എന്നിട്ട്‌ ഒരു പ്രശ്നവുമുണ്ടായിട്ടില്ല. പിന്നെ ചിലര്‍ക്ക്‌ സുന്നി പറയുന്നതാണു ശരി എന്നു തോന്നും മറ്റുചിലര്‍ക്ക്‌ ജമാ-അത്ത്‌ പറയുന്നതാണു ശരി എന്നു തോന്നും ഒാരോരുത്തര്‍ക്കും അവരുടെതായ ന്യായവും കാണും. ഈ ജമാ-അത്ത്‌ - മുജാഹിദ്‌ തുടങ്ങിയവരൊക്കെ സുന്നികള്‍ തന്നെയായിരുന്നു. ഹിന്ദു ആചാരങ്ങള്‍ കാക്ക കാരണവന്‍മാരുടെ പേരും പറഞ്ഞ്‌ ഒരു ഉളുപ്പുമില്ലാതെ ഇസ്ളാമില്‍ കടത്തി ആചരിച്ചു പോന്നപ്പോഴാണു പലപ്പോഴും പലരും മാറി ചിന്തിച്ചത്‌. പല കാര്യങ്ങളിലും സുന്നികള്‍ക്ക്‌ മറ്റുള്ളവരെ പിന്തുടരേണ്ടിയുള്ള ഗതികേട്‌ ഉണ്ടാക്കിയതാരാണു. ആദ്യാമായി വനിതാകോളേജ്‌ തുടങ്ങിയതാരു? വനിതാ പ്രസിദ്ദീകരണം? പത്രം? തുടങ്ങി ഒരു പാട്‌ കാര്യങ്ങളില്‍ 'സുന്നീ നേത്രത്വം' വിശ്വാസികളെ പിറകോട്ട്‌ വലിക്കുകയായിരുന്നു. അല്ലെങ്കില്‍ ഒരു പാട്‌ കാര്യങ്ങളില്‍ സുന്നികളായിരുന്നു ആദ്യം തുടങ്ങിവെക്കേണ്ടിയിരുന്നത്‌. എന്തൊക്കെ വേണ്ട എന്നു പറഞ്ഞോ അതൊക്കെ ഇപ്പോള്‍ നമുക്ക്‌ ഉണ്ട്‌ താനും. ഇനിയിപ്പോള്‍ ചാനല്‍ പോലും വരുന്നെണ്ടെന്നാണു കേട്ടത്‌ (ഒാര്‍ക്കണം ഒരു നിക്കാഹിണ്റ്റെ ഫോട്ടൊ/വീഡിയോ പോലും എടുക്കാന്‍ ഈ പണ്ഡിത കൂശ്മാണ്ടങ്ങള്‍ സമ്മതിച്ചിരുന്നില്ല!). കേരളത്തില്‍ ജമ-മുജാഹിദുകള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഇസ്ളാം മാല-മൌലീദുകളുടെ കെട്ടുപാടുകളീല്‍ കുടുങ്ങി കിടക്കുമായിരുന്നു. അവരൊക്കെ തനത്‌ ഇസ്ളാം പ്രചരിപ്പിച്ചപ്പോള്‍ വയറ്റ്‌ പിഴപ്പിനു മുടക്കം വരും എന്നു കരുതി സുന്നികള്‍ കുത്താരാത്തിബീല്‍ തന്നെ കുടുങ്ങിയതുകൊണ്ടാണു വിശ്വാസികള്‍ അതിലേക്ക്‌ മാറിയത്‌. നാലു മദഹബ്‌ പ്രകാരം ഒരു ഇമാമിണ്റ്റെ അഭിപ്രായം ജുമു-അക്ക്‌ നാല്‍പതാളുകള്‍ വേണം മറ്റൊരു ഇമാമിണ്റ്റെ അഭിപ്രായ പ്രകാരം വെറും നാലാളുകള്‍ മതി. അങ്ങിനെയെങ്കില്‍ ഒരു വിഭാഗം മറ്റേ വിഭാഗത്തെ മൈക്ക്‌ കെട്ടി തെറി വിളിക്കുന്നതിണ്റ്റെ ഗുട്ടന്‍സ്‌ എന്ത്‌? ചിന്തിക്കുക ചിന്തിക്കുന്നവര്‍ക്ക്‌ ദ്ര്‍ഷ്ടാന്തമുണ്ട്‌. (വി.ഖുര്‍-ആന്‍).

Zulfukhaar-ദുല്‍ഫുഖാര്‍ said...

താങ്കളുടെ പേരു (സ്വയം എടുത്തണിഞ്ഞത്) അന്വ്വർത്ഥമാക്കുന്ന ഈ അഭിപ്രയ പ്രകടനം തന്നെ വഹാബി സംസ്കാരത്തിനടിപ്പെട്ടാൽ എന്ത് സംഭവിക്കുമെന്നതിനു ഉദാഹരണം.

Zulfukhaar-ദുല്‍ഫുഖാര്‍ said...

നമ്മുടെ മക്കൾ വഹാബി /മുജാഹിദ് ആശയത്തിൽ കുടുങ്ങിയാൽ പിന്നെ മുസ്‌ലിംകളെ കാഫിറും, അമു‌സ്‌ലികളെ മുസ്‌ലിമും ആക്കി മാറ്റി പഠിപ്പിക്കാൻ നിൽക്കണോ

അബദ്ധമല്ലാത്ത (?)ഒരു പഠനം ഇതാ വഹാബി നേതാവ് വിളമ്പുന്നു. കാണുക ഇവിടെ


പിന്നെ വിദ്യഭ്യാസവും മറ്റ് പുരോഗതികളുമല്ല മുജാഹിദ് കൊണ്ടുവന്നത്. മറ്റ് ചിലതാണ് അത് നിങ്ങളുടെ നേതാവ് പറയുന്നത് കേൾക്കൂ
മുസ്‌ലിം സ്ത്രീകൾക്ക് അടിപ്പാവാട !!

കുരുത്തം കെട്ടവന്‍ said...

ദുല്‍ഫുക്കാറെ, ഞാന്‍ എഴുതിയ കമണ്റ്റില്‍ പറഞ്ഞ ഒരു കാര്യത്തിനു പോലും മറുകമണ്റ്റ്‌ എഴുതാതെ എണ്റ്റെ പേരില്‍ കടിച്ചുതുങ്ങാന്‍ കാണിച്ച മിടുക്കിനു അഭിനന്ദനങ്ങള്‍!! ബ്ളോഗ്‌ ലോകത്ത്‌ പലരും ഇഷ്ടമുള്ള പേരുകള്‍ സ്വീകരിക്കും അതൊന്നും സ്വാഭാവം കാണിക്കാനല്ല. സ്വഭാവം വെളിവാക്കാനായിരുന്നെങ്കില്‍ ദുല്‍ഫുക്കാര്‍ എന്ന പേരിണ്റ്റെ അര്‍ത്ഥം എന്താണു?! താങ്കളുടെ പ്രവ്യത്തിയും പേരിണ്റ്റെ അര്‍ത്ഥവും യോജിക്കുന്നുണ്ടോ? ഞാന്‍ എഴുതിയ വസ്തുതകള്‍ക്ക്‌ താങ്കള്‍ക്ക്‌ മറുപടിയുണ്ടെങ്കില്‍ അതെഴുതൂ സഹോദരാ. അല്ലാതെ പശുവിനെ കുറിച്ച്‌ എഴുതാന്‍ പറഞ്ഞ വിദ്യാര്‍ത്ഥി, പശുവിനെ കെട്ടിയ തെങ്ങിനെകുറിച്ച്‌ വിവരിച്ച പോലെയാകല്ലെ. ഞാന്‍ ഒന്നു കൂടി പറയുന്നു ലോകടിസ്താനത്തില്‍ സുന്നി-ശിയാ രണ്ടു വിഭാഗങ്ങള്‍ ഉണ്ട്‌. അതില്‍ സുന്നി എന്ന് കേല്‍ക്കുബ്ബോഴേക്കും അതൊക്കെ നമ്മുടെ "സമസ്ത കേരളം പി ഒ" ആണെന്ന് തെറ്റിദ്ദരിക്കല്ലേ സഹോദരാ. ഈ പറഞ്ഞ മുജാഹിദ്‌, ജമാ-അത്ത്‌ കാരും സുന്നികള്‍ തന്നെ (പ്രവാചകണ്റ്റെ ചര്യകള്‍ പിന്തുടരുന്നവര്‍ എന്നര്‍ത്ഥത്തില്‍) താങ്കള്‍ അതങ്ങീകരിക്കില്ലെങ്കിലും. പഴയ 'കുത്താറാത്തിബ്‌' മൌലവിമാര്‍ പറഞ്ഞത്‌ മാത്രം ചിന്തിക്കുകയും പിന്തുടരുകയും ചെയ്തിരുന്നെങ്കില്‍ ഇന്ന് കേരള മുസ്ളീങ്ങള്‍ ഇന്ത്യയുടെ ഇതര ഭാഗങ്ങളിലുള്ള മുസ്ളീങ്ങളെപോലെ ആകുമായിരുന്നു. ഒരിക്കല്‍ തമിഴ്നാട്ടിലെ ഒരു പള്ളിയില്‍ നമസ്കരിക്കാന്‍ കയറിയ അനുഭവം പങ്ക്‌ വെക്കുന്നു. ഞാനും എണ്റ്റെ രണ്ടു സുഹ്ര്‍ത്തുക്കളും പള്ളിയില്‍ കയറി. വുളു എടുക്കുബ്ബോള്‍ തന്നെ എല്ലാവരും ഞങ്ങളെ ശ്രദ്ദിക്കുന്നുണ്ട്‌. ആ, കേരളീയാരായതു കൊണ്ടായിരിക്കും (അന്നാട്ടുകാരല്ലാത്തതുകൊണ്ടായിരിക്കും) എന്നു കരുതി. പള്ളിയില്‍ മുഴുവന്‍ പ്രായമായ ആളുകളാണു. പലരും നമസ്കാരം കഴിഞ്ഞ്‌ ഇരിക്കുകയായിരുന്നു. ഞങ്ങള്‍ ആരെങ്കിലും 'ജമാ-അത്തായി' നമസ്കരിക്കുന്നുണ്ടോ എന്ന് നോക്കി. ഒരു പ്രായം ചെന്ന ഒരാള്‍ നമസ്കരിക്കുന്നു. പുള്ളീയെ പിന്തുടരാനായി ഞങ്ങളില്‍ ഒരാള്‍ അയാളെ ഒന്നു തൊട്ടു (നമ്മുടെ നാട്ടിലും മറ്റും സ്തിരമായി കാണുന്ന എര്‍പ്പാട്‌). ഉടനെ പുള്ളി നമസ്കാരം അവസാനിപ്പിചുകൊണ്ട്‌ ചോദിച്ചു. 'എന്നതാ തംബീ പ്റചനം'? ഞങ്ങള്‍ അദ്ഭുതപെട്ടു. പിന്നീട്‌ ഞങ്ങള്‍ കൂട്ടതിലൊരൊളൊട്‌ ചോദിച്ചറിഞ്ഞപ്പോഴാണു പലതിണ്റ്റെയും ഗുട്ടന്‍സ്‌ പിടി കിട്ടിയത്‌. അവിടേ യുവാക്കള്‍ പള്ളിയിലേക്ക്‌ വരാറില്ലെത്ര!! ഇത്രയും പറഞ്ഞത്‌ താങ്കള്‍ അസഹിഷ്ണുതയോടെ കാണുന്ന വിഭാഗം ഇവിടെ ഉണ്ടായിരുന്നില്ലെങ്കില്‍ "സമസ്ത കേരള പി ഒ" എത്ര പീറകോട്ട്‌ സഞ്ചരിച്ചേനേന്ന് ഒാര്‍ത്തപ്പോഴാണു.
കൂട്ടത്തില്‍ ഒന്നു കൂടി താങ്കള്‍ സൂചിപ്പിച്ചവരൊന്നും എണ്റ്റെ നേതാക്കളല്ല. ഞാന്‍ താങ്കളെ പോലെ അന്ധമായ സ്ംഘടനാ അനുഭവിയും അല്ല. എനിക്കൊറ്റ നേതാവെ ഉള്ളൂ അത്‌ എതെങ്കിലും 'തറവാട്ടില്‍' നിന്നോ മര്‍ക്കസില്‍ നിന്നോ ഉള്ളവരല്ല. പിന്നെയോ അതാണു മുഹമ്മദ്‌ മുസ്തഫ നബി (സ). ഇങ്ങിനെ നബിയെ നേതാവക്കി കൊണ്ടു നടക്കണമെങ്കില്‍ ആരുടെയെങ്കിലും വാലായിട്ടു നടന്നാല്‍ കഴിയില്ല.

Zulfukhaar-ദുല്‍ഫുഖാര്‍ said...

പ്രിയപ്പെട്ട കുരുത്തം കെട്ടവൻ,

നിങ്ങളുടെ കമന്റ് നിങ്ങൾ തന്നെ ഒന്ന് കൂടി വായിച്ചാൽ മനസിലാവും അതിന്റെ പാപ്പരത്തം അതിനൊക്കെ മറുപടി എന്തെഴുതാനാ സുഹൃത്തെ, നിങ്ങളിപ്പോൾ തമിഴ് നാട്ടിലെ ഒരു അനുഭവം വിവരിച്ചത് കേട്ട് സഹതാപം തോന്നുന്നു. ഈ അനുഭവത്തിനു തമിഴ് നാട് വരെ പോവേണ്ട ആവശ്യമില്ല. ഇത്തരം കാര്യങ്ങളൊക്കെ ഇസ്‌ലാമികമായ അറിവില്ലായമ കൊണ്ടാണെന്ന് താങ്കൾ സമ്മതിക്കുമല്ലോ. ആ അവിവില്ലായ്മ തുടച്ച് നീക്കി താങ്കൾ പരിഹസിക്കുന്ന മർകസും അതിന് നേതൃത്വം നൽകുന്ന സംഘടനയും സുന്നീ വിദ്യഭ്യാസ ബോഡും ഇന്ന് തമിഴ് നാട്ടിൽ മാത്രമല്ല , കാശ്‌മീരിലടക്കം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ മത-ഭൌതിക വിദ്യഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ച് നടത്തുന്നു. മാത്രമല്ല തൻസാനിയ അടക്കമുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ വരെ വിവിധ ഭാഷകളിൽ സുന്നീ വിദ്യഭ്യാസ ബോഡും മർകസും അതിന്റെ വിദ്യഭ്യാസ ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

ലോകത്ത് ആരെങ്കിലും എന്തെങ്കിലും അനിസ്ലാമികമായി ചെയ്യുന്നുണ്ടെങ്കിൽ അതെല്ലാം സുന്നികളുടെ മേൽ കെട്ടി വെക്കുന്ന കേരള മുജാഹിദ് സ്വഭാവമാണ് താങ്കളുടെ കമന്റിലും കാണുന്നത് .

താങ്കളുടെ നേതാക്കളല്ല വഹാബികൾ എന്നറിഞ്ഞതിൽ സന്തോഷം. അപ്പോൾ പിന്നെ സത്യം അറിയാൻ ശ്രമിയ്ക്കുക .സത്യത്തോടൊപ്പം നിൽക്കുക.
നാട്ടിൽ 1921 നു 1950 നും ശേഷം വന്ന വഹാബി-ജമാ‌അത്തുകാർക്ക് മുന്നെ ഇവിടെ ജീവിച്ചവരെല്ലാം കാഫിറുകളാണെന്ന് പ്രചരിപ്പിക്കുന്ന അന്ധമായ ആരോപണത്തിലാണ് നിങ്ങളും തൂങ്ങുന്നത്. അപ്പോൾ പിന്നെ നിങ്ങളെ വഹാബിയെന്നല്ലാതെ എന്തു വിളിക്കാം.


നിങ്ങൾ അഹ്‌ലുസുന്നത്തി വൽ ജമാ‍‌അ യുടെ (അഥവാ സുന്നീ )ആശയങ്ങൾ എന്താണെന്ന് പഠിക്കുക. അതിനെതിരിൽ ആരു (സുന്നി എന്ന പേരിലാ‍യാലും ) എന്ത് പ്രവർത്തിക്കുന്നെങ്കിലും അതിനെ എതിർക്കുക. അല്ലതെ ഒരു മുസ്‌ലിം ആയ ഒരാൽ അല്ലെങ്കിൽ ചിലർ എന്തെങ്കിലും അനിസ്‌ലാമിക കാര്യങ്ങൾ ചെയ്യുന്നുവെങ്കിൽ അത് മൊത്തം സുന്നികളുടെ മേൽ അടിച്ചാക്ഷേപിക്കുന്ന വഹാബി രീ‍തി തുടരരുത്.

(continue )

Zulfukhaar-ദുല്‍ഫുഖാര്‍ said...

നിങ്ങളുടെ ആദ്യത്തെ കമന്റിൽ എന്താണ് മറുപടി എഴുതാനുള്ളത്. നിങ്ങൾ പറയുന്നു.


>>ഞങ്ങളെല്ലാം പടിച്ചപ്പോള്‍ കൂടെ സുന്നി, മുജാഹിദ്‌, ജമാ-അത്ത്‌ തുടങ്ങീ വിഭാഗത്തില്‍ പെട്ട കുട്ടികള്‍ ഉണ്ടായിരുന്നു. എന്നിട്ട്‌ ഒരു പ്രശ്നവുമുണ്ടായിട്ടില്ല. <<


ഉണ്ടായ പ്രശ്നങ്ങൾ തന്നെയാണിപ്പോൾ ഈ കാണുന്നത്. അഹ്‌ലുസുന്ന എന്താണെന്ന് മനസിലായില്ല. എന്നാൽ വഹാബിസവും അറിയില്ല.


>.പിന്നെ ചിലര്‍ക്ക്‌ സുന്നി പറയുന്നതാണു ശരി എന്നു തോന്നും മറ്റുചിലര്‍ക്ക്‌ ജമാ-അത്ത്‌ പറയുന്നതാണു ശരി എന്നു തോന്നും ഒാരോരുത്തര്‍ക്കും അവരുടെതായ ന്യായവും കാണും. <<

അത് കൊണ്ടായില്ല. ശരിയായ പാത ഏതെന്ന് ശരിയായ രീതിയിൽ പഠിച്ച് മനസിലാക്കാൻ സംവിധാനങ്ങളുണ്ട്

>>ഈ ജമാ-അത്ത്‌ - മുജാഹിദ്‌ തുടങ്ങിയവരൊക്കെ സുന്നികള്‍ തന്നെയായിരുന്നു. <<


ശരിയാണ് ഒരർത്ഥത്തിൽ ,1920 -50 കാലഘട്ടങ്ങളിൽ വഹാബി -ജമ കൾ ഉണ്ടാവുന്നത് കേരളത്തിൽ

>>ഹിന്ദു ആചാരങ്ങള്‍ കാക്ക കാരണവന്‍മാരുടെ പേരും പറഞ്ഞ്‌ ഒരു ഉളുപ്പുമില്ലാതെ ഇസ്ളാമില്‍ കടത്തി ആചരിച്ചു പോന്നപ്പോഴാണു പലപ്പോഴും പലരും മാറി ചിന്തിച്ചത്‌. <<


ഇതാണ് വഹാബിയൻ വാദം. സൌദിയിൽ വഹാബിസം ഇതേ നിലപാടിലാണ് രൂപം കൊണ്ടത്. അന്ന് ജീവിച്ചിരുന്ന മുസ്‌ലിംകളെ കാഫിറാക്കി പ്രഖ്യാപിച്ച് പണ്ഢിതന്മാരെ കൊന്ന്, നിലവിൽ വന്ന പുതിയ മതം. കേരളത്തിൽ മുഹമ്മദ് നബി(സ.അ)യുടെ കാലത്ത് തന്നെ മാലിക്ബുനു ദീനാർ (റ) യുടെ നേതൃത്വത്തിൽ ഇസ്‌ലാം പ്രചരിച്ചിട്ടുണ്ട് അവർ ഹിന്ദു ആചാരം സ്വികരിച്ച് എന്ന് പറയുന്നതിനെ എന്ത് വിളിക്കും. പിന്നെ ആരെങ്കിലും എവിടെയെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതിന് ഒരു സമൂഹത്തെ മൊത്തം ആക്ഷേപിക്കരുത്.


>>പല കാര്യങ്ങളിലും സുന്നികള്‍ക്ക്‌ മറ്റുള്ളവരെ പിന്തുടരേണ്ടിയുള്ള ഗതികേട്‌ ഉണ്ടാക്കിയതാരാണു. ആദ്യാമായി വനിതാകോളേജ്‌ തുടങ്ങിയതാരു? വനിതാ പ്രസിദ്ദീകരണം? പത്രം? തുടങ്ങി ഒരു പാട്‌ കാര്യങ്ങളില്‍ 'സുന്നീ നേത്രത്വം' വിശ്വാസികളെ പിറകോട്ട്‌ വലിക്കുകയായിരുന്നു. അല്ലെങ്കില്‍ ഒരു പാട്‌ കാര്യങ്ങളില്‍ സുന്നികളായിരുന്നു ആദ്യം തുടങ്ങിവെക്കേണ്ടിയിരുന്നത്‌. എന്തൊക്കെ വേണ്ട എന്നു പറഞ്ഞോ അതൊക്കെ ഇപ്പോള്‍ നമുക്ക്‌ ഉണ്ട്‌ താനും. ഇനിയിപ്പോള്‍ ചാനല്‍ പോലും വരുന്നെണ്ടെന്നാണു കേട്ടത്‌ <<


സുന്നികൾക്ക് പിന്തുടരുന്നത് അല്ലഹുവിന്റെ റസൂലിനെയും സ്വഹാബത്തിനെയും ഇമാമുകാരെയും പണ്ഡിതരയുമാണ്. അല്ലാതെ കൊല്ലം തോറും യോഗം കൂടി നിസ്കാ‍രത്തിന്റെ ശർഥും ഫർളും നിശ്ചയിക്കുന്നവരേയോ, ജിന്നിനെ പൂജിക്കുന്നവരെയോ അല്ല. അതിന്റെ ഗതികേടും വന്നിട്ടില്ല.

ആദ്യമായി ഫിത്‌ന തുടങ്ങിയതും, ആദ്യമായി മു‌സ്ലിം സമൂഹത്തെ കാഫിറാക്കി പ്രഖ്യാപിച്ചതും ആദ്യമായി പലിശ അടിസ്ഥാന മാക്കി ബേങ്ക് തുടങ്ങിയതും, ആദ്യമായി പെണ്ണുങ്ങളെ പള്ളിയിൽ (ഒതായി ) കൊണ്ടു പോയതും. ആദ്യമായി പള്ളിയിൽ വെച്ച് പെണ്ണിനെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതും,ആദ്യമായി അല്ലാഹുവിനു കയ്യും കാലുമുണ്ടെന്ന് പറഞ്ഞതും, ആദ്യാമായി ഇമാമുമാരെയും സ്വഹാഹികളെയും തള്ളിപ്പറഞ്ഞതും,ആദ്യമായി റസൂൽ (സ.അ) തങ്ങളെ കേവലം അറബിപയ്യനെന്നും , മയമാക്ക എന്നും വിളിച്ചതും, ആദ്യമായി വിദ്യഭ്യാസത്തിന്റെ പേരും പറഞ്ഞ് പെൺകുട്ടികളെ വിറ്റ് കാശുണ്ടാക്കിയതും, ആദ്യമായി വോട്ട് ചെയ്യുന്നത് ശിർക്ക് ആണെന്ന് പറഞ്ഞതും, എല്ലാം വഹാബി-ജമാ-അത്തുകാർ തന്നെ. അതൊന്നും സുന്നികൾ പിന്തുടരുന്നില്ല.

എന്നാൽ പ്രതിരോധിക്കാൻ സുന്നികൾ വേണ്ടത് ചെയ്യുന്നുണ്ട്. അത് ഫലവും കാണുന്നു. അതിന്റെ ഫലം തന്നെയാണ് മർകസ് പോലുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾ ,പ്രസിദ്ധീകരണങ്ങൾ എല്ലാം.ഇനി ചാനലും വരും എല്ലാം കാലോചിതമായ പ്രവർത്തനങ്ങൾ ഒന്നും ഇസ്‌ലമൈന്റെ അടിസ്ഥാന പ്രമാണങ്ങൾക്ക് വിരുദ്ധമായ രീതിയിലുമാകില്ല.

( continue )

Zulfukhaar-ദുല്‍ഫുഖാര്‍ said...

>>(ഒാര്‍ക്കണം ഒരു നിക്കാഹിണ്റ്റെ ഫോട്ടൊ/വീഡിയോ പോലും എടുക്കാന്‍ ഈ പണ്ഡിത കൂശ്മാണ്ടങ്ങള്‍ സമ്മതിച്ചിരുന്നില്ല!). <<


ഈ തെറി പറച്ചിൽ തന്നെയാണ് വഹാബിസത്തിന്റെ മുഖ മുദ്ര. ഭക്ഷിക്കണോ പണ്ഡിതരുടെ മാംസം ???


>>കേരളത്തില്‍ ജമ-മുജാഹിദുകള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഇസ്ളാം മാല-മൌലീദുകളുടെ കെട്ടുപാടുകളീല്‍ കുടുങ്ങി കിടക്കുമായിരുന്നു.<<


മാലയിൽ നിന്നും മൌലൂദിൽ നിന്നും വിട്ടവർ ഇപ്പോൾ ഉമർ മൌലവി മാലയിലാ‍ണെന്ന് മാത്രം വേണോ തെളിവുകൾ ?? പിന്നെ വഹാബി യുടെ പ്രവർത്തന മേഖല മുജാഹിദ് ബാലുശ്ശേരി വിവരിച്ചത് കേട്ടുവല്ലോ.. അടിപ്പാവാട !!!


>> നാലു മദഹബ്‌ പ്രകാരം ഒരു ഇമാമിണ്റ്റെ അഭിപ്രായം ജുമു-അക്ക്‌ നാല്‍പതാളുകള്‍ വേണം മറ്റൊരു ഇമാമിണ്റ്റെ അഭിപ്രായ പ്രകാരം വെറും നാലാളുകള്‍ മതി. <<<


മദ്‌ഹബ് എന്താണ് ഇമാമുകൾ എന്താണ് പറഞ്ഞത് എന്ന് പഠിക്കാത്തതിന്റെ കുഴപ്പം. ഇപ്പോൾ നിങ്ങളുടെ നേതാക്കൾ മദ്‌ഹബ് സ്വീകരിക്കണമെന്ന് പറയുന്നത് കേൾക്കണോ ?


>>അങ്ങിനെയെങ്കില്‍ ഒരു വിഭാഗം മറ്റേ വിഭാഗത്തെ മൈക്ക്‌ കെട്ടി തെറി വിളിക്കുന്നതിണ്റ്റെ ഗുട്ടന്‍സ്‌ എന്ത്‌? >>

അത് നിങ്ങൾ തന്നെ നിങ്ങളുടെ നേതാക്കളോട് ചോദിക്കുക. കൂടുതൽ തെറിവിളി നടത്തുന്ന സകരിയ സ്വലാഹിയോട് ചോദിച്ചാലും മതി. അത് കേൾക്കണോ ?

>>ചിന്തിക്കുക ചിന്തിക്കുന്നവര്‍ക്ക്‌ ദ്ര്‍ഷ്ടാന്തമുണ്ട്‌. (വി.ഖുര്‍-ആന്‍). <<


അല്ലാഹു ചിന്താ ശക്തി മൌലവികൾക്ക് പണയപ്പെടുത്താതെ ശരിയായ പാതയിൽ ചിന്തിക്കാ‍ൻ തൌഫീഖ് നൽകട്ടെ

കുരുത്തം കെട്ടവന്‍ said...

താങ്കളുടെ മറുപടിയില്‍ നിന്നും ഒരു കാര്യം വ്യക്തമാണു. താങ്കള്‍ സംഘടനാ കെട്ടുപാടുകളില്‍ കുടുങ്ങികിടക്കുന്ന ധാരാളം പേരില്‍ ഒരാള്‍ മാത്രമാണു. അതുകൊണ്ടാണു എല്ലാം സംഘടനാ ലെന്‍സിലൂടെ മാത്രം കാണാന്‍ സാധിക്കുന്നത്‌. എല്ലാം വഹാബികളാല്‍ എന്നു പറഞ്ഞ്‌ 'കൈ കഴുകാനുള്ള' വ്യഗ്രതയും അതു തന്നെയാണു കാണിക്കുന്നത്‌. സംഘടനകള്‍ വേണം, വേണ്ട എന്ന് എനിക്കഭിപ്രായമില്ല. ഡോ. ഹുസൈന്‍ രണ്ടത്താണി പറഞ്ഞപോലെ ധാരാളം സംഘടനകള്‍ ഉള്ളതുകൊണ്ടാണു മത്സര ബുദ്ദിയോടെ മദ്രസകളും പള്ളികളും ഒക്കെ ഉണ്ടാകുന്നത്‌. എന്നിരുന്നാലും അതിണ്റ്റെ ദോഷങ്ങളും ഉണ്ട്‌. അതിനോട്‌ എനിക്ക്‌ യോജിപ്പാണു. പക്ഷേ താങ്കളെ പോലുള്ള സങ്കുചിത ചിന്താഗതിയുള്ളവരെ കാണുബ്ബോള്‍ സംഘടന വേണ്ടിയിരുന്നില്ല എന്നും തോന്നിപോകുന്നു. പിന്നെ ഹൈന്ദവ ആചാരങ്ങല്‍ യാതൊരു ഉളുപ്പുമില്ലാതെ ഇസ്ളാമിക ആചാരമായി കടം കൊണ്ടത്‌ വഹാബികള്‍ പ്രചരിപ്പിചതല്ല നമ്മുടെ നാട്ടിലുണ്ടായിരുന്ന ഒരു യദാര്‍ത്ഥ്യം, വസ്തുത അതാണു. അതു പോലെ ചാനല്‍ തുടങ്ങാന്‍ ഒരുങ്ങുന്നവര്‍ ഇസ്ളാമിണ്റ്റെ പേരും പറഞ്ഞ്‌ എത്രയെത്ര ആളുകളുടെ നിക്കാഹിനു പ്രശ്നം സ്രിഷ്ടിച്ചിട്ടുണ്ടെന്ന് പരിശോധിക്കുന്നത്‌ രസാവഹമായിരിക്കും. ഒരു ഫോട്ടോ / വീഡിയോ പിടിക്കാന്‍ സമ്മതിച്ചിരുന്നില്ലെന്നേ. അതുമാത്രമല്ല വനിതകള്‍ക്ക്‌ കോളേജൊ എന്ന് ചോദിച്ച്‌ പരിഹസിച്ചിരുന്നവര്‍ വനിതാ മാഗസിണ്റ്റെ കാര്യത്തില്‍ എന്ത്‌ നിലപാടെടുത്തിരുന്നു എന്നുള്ളത്‌ പ്രത്യാകം പറയേണ്ടതില്ലല്ലോ? സുഹ്രുത്തേ, താങ്കള്‍ സംഘടനാ കെട്ടുപാടുകളില്‍ നിന്നും പുറത്തു വന്നു സ്വതന്ത്രമായി ചിന്തിക്കു അപ്പോള്‍ 'ചില' കാര്യങ്ങളൊക്കെ തിരിയും അല്ലാത്ത പക്ഷം താങ്കള്‍ പൊട്ടകിണറ്റിലെ തവളയെ പോലെ മര്‍ക്കസിനപ്പുറം ലോകം ഇലെന്ന് ചിന്തിക്കും.

Zulfukhaar-ദുല്‍ഫുഖാര്‍ said...

ഞാൻ സംഘടന വേണമെന്ന അഭിപ്രായക്കരൻ തന്നെയാണ്. സംഘടിതരാവണമെന്നാണ് അല്ലാഹു പറഞ്ഞിരിക്കുന്നതും. ഒറ്റപ്പെടുന്നതിനെയല്ല അല്ലാഹു ഇഷ്ടപ്പെടുന്നതും.

താങ്കളെ ബാധിച്ചിരിക്കുന്ന ബിദ‌ഈ ചിന്തകളിൽ നിന്ന് താങ്കളാണ് മുക്തനാവേണ്ടത്


>>പിന്നെ ഹൈന്ദവ ആചാരങ്ങല്‍ യാതൊരു ഉളുപ്പുമില്ലാതെ ഇസ്ളാമിക ആചാരമായി കടം കൊണ്ടത്‌ വഹാബികള്‍ പ്രചരിപ്പിചതല്ല നമ്മുടെ നാട്ടിലുണ്ടായിരുന്ന ഒരു യദാര്‍ത്ഥ്യം, <<


വെറുതെ അതുമിതും പറയല്ലേ സഹോദരാ‍..
എന്ത് വസ്തുതയാണ് എന്താണ് മുസ്‌ലിംകൾ ഹിന്ദുക്കളിൽ നിന്ന് കടം കൊണ്ടത് ? ആരോപണത്തിന്റെ കാരണമെന്താണ് ? താങ്കൾ ഒരു കാര്യം എഴുതുക. എന്നിട്ട് അത് എന്ത് കൊണ്ട് അനിസ്‌ലാമികം എന്ന് കൂടി തെളിയിക്കുക.


==

കല്ല്യാണ വീട്ടിൽ വീഡീയോ പിടുത്തം എന്ന പേരിൽ നടന്നിരുന്ന പല തോന്നിവാസങ്ങളും കൊണ്ടാണ് മഹല്ല് കമ്മിറ്റികൾ അതിനെതിരെ നീങ്ങിയത്. അത് ഇന്നും ചില സ്ഥലത്ത് നടക്കുന്നു. ചില സ്ഥലങ്ങളിൽ ഇല്ല. അത് ഒരു സംഘടനാ തീരുമാനമായി എവിടെയും അടിച്ചേൽ‌പ്പിച്ചിട്ടില്ല. ചാനൽ തുടങ്ങുന്നത് തോന്നിവാസത്തിനായല്ല. ഇസ്‌ലാമികമായ ആവശ്യങ്ങൾക്കാണ് ഇന്നത്തെ അവസ്ഥയിൽ അത് അനിവാര്യവുമാണ്



ഇനി ഒരു അപേക്ഷയുണ്ട്

ഞാൻ താങ്കൾ പറയുന്ന രീതിയിൽ സംഘടനാ കെട്ടുപാടുകളിൽ നിന്ന് (താങ്കളുടെ അഭിപ്രായത്തിൽ) എല്ലാം വിടാം. എനിയ്ക്ക് യഥാർത്ഥ ഇസ്‌ലാം എന്താണെന്നും ഇസ്‌ലാമിക വിശ്വാസങ്ങൾ എന്താണെന്നും എന്താണ് അനിസ്‌ലാമികമെന്നുമൊക്കെ പഠിക്കണം. അതിനു താങ്കൾ ഏത് സോൾസാണ് എനിക്ക് പറഞ്ഞ് തരാനുള്ളത്. അത് ഒന്ന് അറിയിച്ചാൽ നന്നായിരുന്നു. താങ്കൾ എങ്ങിനെയാണ് പഠിച്ചതും മനസ്സിലാക്കിയതും എന്ന് അറിയിച്ചാലും മതി

കുരുത്തം കെട്ടവന്‍ said...

താങ്കള്‍ അവസാനം പറഞ്ഞ വാക്കുകള്‍ ആത്മാര്‍ത്ഥമായിട്ടാണെങ്കില്‍ ഞാന്‍ ആ 'രഹസ്യം' പറഞ്ഞ്‌ തരാം. ആദ്യം വിശുദ്ദ ഖുര്‍-ആന്‍, ഹദീസ്‌ എന്നിവ ശ്രദ്ദിച്ച്‌ വിശദീകരണ സഹിതം വായിച്ച്‌ പടിക്കുക. അങ്ങിനെ ചെയ്യുബ്ബോള്‍ ശ്രദ്ദിക്കേണ്ടത്‌ എതെങ്കിലും സംഘടനകളുടെ ലേബലിലുള്ള പുസ്തകങ്ങളെ ആശ്രയിക്കാതിരീക്കുക. അഥവാ ആശ്രയിക്കുകയാണെങ്കില്‍ ഒരു സംഘടനയുടെ മാത്രം പുസ്തകമാകാതെ ഇതര സംഘടനകളുടെ പുസ്തകങ്ങളും കൂടെ കൂട്ടുക. തീര്‍ച്ചയായും താങ്കളുടെ സംഘടനാപരമായ സംഘുചിതാ ചിന്താഗതികള്‍ മെല്ല്ലെ ഇല്ലാതായിക്കോളും. അപ്പോള്‍ താങ്കള്‍ക്ക്‌ ഇസ്ളാം വിശാലമായി തോന്നി തുടങ്ങും. പിന്നീട്‌ മനസ്സിലാകും കൈ കെട്ടലും, ഖുനൂത്ത്‌ ഒാതലും, അതഹിയ്യാത്തില്‍ വിരല്‍ ചൂണ്ടുന്നതും മാത്രമല്ല ഇസ്ളാം എന്ന്. ഇസ്ളാം ഉയിരെടുക്കുകയും പ്രചരിക്കുകയും ചെയ്ത അറബ്‌ രാജ്യങ്ങളില്‍ എന്തുകൊണ്ട്‌ ഇത്തരം കാര്യങ്ങളില്‍ "ഖണ്ഡന-മണ്ഡനങ്ങളും" 'തെറി' വിളികളും പരസ്പരാക്രമണങ്ങളും നടക്കുന്നില്ലെന്ന്. എന്തുകൊണ്ട്‌ പരിശുദ്ദ ഹറമില്‍ "സ്ത്രീകള്‍ക്ക്‌ വീടാണു ഉത്തമം" എന്ന വാക്യം നടക്കാത്തെന്ന്. എന്തുകൊണ്ട്‌ ഖുത്തുബക്ക്‌ ഭാഷ പ്രശ്നം ഇല്ലെന്ന്? അങ്ങിനെ നിരവധി നിരവധി കാര്യങ്ങള്‍ താങ്കള്‍ക്ക്‌ മനസ്സിലാക്കാം.

Zulfukhaar-ദുല്‍ഫുഖാര്‍ said...

കുരുത്തം കെട്ടവൻ എന്ന സുഹൃത്തേ,

താങ്കൾ പറയുന്നു

>>ആദ്യം വിശുദ്ദ ഖുര്‍-ആന്‍, ഹദീസ്‌ എന്നിവ ശ്രദ്ദിച്ച്‌ വിശദീകരണ സഹിതം വായിച്ച്‌ പടിക്കുക. <<


താങ്കൾ വിശുദ്ധ ഖുർ‌ആനും ഹദിസ് ഗ്രന്ഥങ്ങളും അറബിയിൽ ആണല്ലോ ഉള്ളത് . താങ്കൾ അതൊക്കെ ശ്രദ്ധിച്ച് വായിച്ച് അർത്ഥവും വ്യാഖ്യാനവും എല്ലാം സ്വയം മനസിലാക്കാൻ മാത്രം പാണ്ഡ്യത്യമുള്ള മുജദ്ദിദ് ആണെന്നാണോ പറയുന്നത് ? അങ്ങിനെയാണോ താങ്കൾ ഇസ്‌ലാമിനെ പഠിച്ചത് ? എന്നാൽ എനിക്കാ കഴിവില്ല എന്ന് ഉണർത്തട്ടെ


>>അങ്ങിനെ ചെയ്യുബ്ബോള്‍ ശ്രദ്ദിക്കേണ്ടത്‌ എതെങ്കിലും സംഘടനകളുടെ ലേബലിലുള്ള പുസ്തകങ്ങളെ ആശ്രയിക്കാതിരീക്കുക. അഥവാ ആശ്രയിക്കുകയാണെങ്കില്‍ ഒരു സംഘടനയുടെ മാത്രം പുസ്തകമാകാതെ ഇതര സംഘടനകളുടെ പുസ്തകങ്ങളും കൂടെ കൂട്ടുക.<<


ഓ..അത് ശരി. വിശുദ്ധ ഖുർ‌ആനും ഹദീസുമല്ല. അതിന്റെ മലയാളത്തിലുള്ള ഓരോരുത്തരും എഴുതിയ പരിഭാഷകളും വ്യഖ്യാനങ്ങളുമാണല്ലേ മുകളിൽ ഉദ്ദേശിച്ചത് !

അപ്പോൾ എല്ലാ മുജ-ജമ-ചേകന്നൂരി, സുന്നി വിഭാഗങ്ങളുടെയും വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും വായിക്കണം അല്ലേ?

(അങ്ങിനെയാണല്ലോ താങ്കളും പഠിച്ചിരിക്കുക അല്ലേ ?)

ആരൊക്കെ എഴുതിയതാണ് എന്ന് കൂടി വിവരിച്ചൽ ഉപകാരമായിരുന്നു.

ഇനി ഇതെല്ലാം വായിച്ച് , യഥാർത്ഥ സത്യം ആരു പറയുന്നതാണെന്ന് മനസിലാക്കാൻ എന്താണു വഴി താങ്കൾ സ്വീകരിച്ചത് ? എന്താണ് സത്യവും അസത്യവും വേർതിരിച്ചറിയാനുള്ള എന്നെപ്പോലെ സാധാരണക്കാരായ മുസ്‌ലിംകൾക്ക് മാനദണ്ഡം ആക്കാവുന്നത് ? അത് കൂടി പറയൂ

>>പിന്നീട്‌ മനസ്സിലാകും കൈ കെട്ടലും, ഖുനൂത്ത്‌ ഒാതലും, അതഹിയ്യാത്തില്‍ വിരല്‍ ചൂണ്ടുന്നതും മാത്രമല്ല ഇസ്ളാം എന്ന്. <<


അത് മാത്രമാണ് ഇസ്‌ലാം എന്ന് ആര് എവിടെ എപ്പോൾ പറഞ്ഞു എന്ന് കൂടി പറഞ്ഞാൽ കൊള്ളാ‍ാം


>>ഇസ്ളാം ഉയിരെടുക്കുകയും പ്രചരിക്കുകയും ചെയ്ത അറബ്‌ രാജ്യങ്ങളില്‍ എന്തുകൊണ്ട്‌ ഇത്തരം കാര്യങ്ങളില്‍ "ഖണ്ഡന-മണ്ഡനങ്ങളും" 'തെറി' വിളികളും പരസ്പരാക്രമണങ്ങളും നടക്കുന്നില്ലെന്ന്. എന്തുകൊണ്ട്‌ പരിശുദ്ദ ഹറമില്‍ "സ്ത്രീകള്‍ക്ക്‌ വീടാണു ഉത്തമം" എന്ന വാക്യം നടക്കാത്തെന്ന്. എന്തുകൊണ്ട്‌ ഖുത്തുബക്ക്‌ ഭാഷ പ്രശ്നം ഇല്ലെന്ന്? അങ്ങിനെ നിരവധി നിരവധി കാര്യങ്ങള്‍ താങ്കള്‍ക്ക്‌ മനസ്സിലാക്കാം.<<


കാരണം , പരിശുദ്ധ ഹറമിൽ എന്നല്ല ലോകത്ത് എല്ലായിടത്തും ഖുതുബ അന്നും ഇന്നും അറബി ഭാഷയിൽ ആണ് നടക്കുന്നത്. രണ്ട് ഹറമിലും തറവീഹ് നിസ്കരിക്കുന്നത് വെട്ടിച്ചുരുക്കിയിട്ടില്ല. നിസ്കരിക്കുമ്പോൾ കൈ കെട്ടുന്നത് ചങ്കിലല്ല അവിടെ ജുമു‌അക്ക് 2 ബാങ്ക് കൊടുക്കുന്നു. പിന്നെ എന്തിനു ആരുമായി ഖണ്ഡന മണ്ഡനം നടത്തണം ?

സ്ത്രീകളെ നിങ്ങൾക്ക് നിസ്കരിക്കാൻ നിങ്ങളുടെ വീടാണ് ഉത്തമം എന്ന വാക്യം ഹറമിലെ പണ്ഡിതർ ഇടയ്ക്ക് പറയാറില്ല എന്നത് വാസ്തവ വിരുദ്ധവും (തെളിവ് വേണോ ?)

സൌദിയിൽ എന്നല്ല ലോകത്ത് ഒരിടത്തും പെണ്ണുങ്ങൾക്ക് നിസ്കരിക്കാൻ പള്ളിയില്ല. നിസ്കരിക്കനുള്ള സൌകര്യം പള്ളിയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട് എന്നതൊഴിച്ച്. (മസ്‌ജ്ദുന്നിസാ‍അ് എന്ന് കാണിച്ച് തരാമോ , മുസ്വല്ലന്നിസാ‌അ് എന്നാൽ പെണ്ണുങ്ങളുടെ പള്ളി എന്നല്ല സുഹൃത്തേ അർത്ഥം )

( കൈ കെട്ടുന്ന വിഷയവും, പള്ളിയിൽ വന്ന് നിസ്കരിക്കേണ്ടതില്ല എന്ന് ഹറം പണ്ഡിതരുടെ ഫത്‌‌വയും താങ്കൾക്ക് ലിങ്ക് തരാം. ഇൻശാ‍ാ അല്ലാഹ്)

വിഷയം വഴിമാറണ്ട. ഇസ്‌ലാമിക പഠനത്തിന്റെ യഥാർത്ഥ സോൾസ്,


യഥാർത്ഥ സത്യം ആരു പറയുന്നതാണെന്ന് മനസിലാക്കാൻ എന്താണു വഴി താങ്കൾ സ്വീകരിച്ചത് ? എന്താണ് സത്യവും അസത്യവും വേർതിരിച്ചറിയാനുള്ള എന്നെപ്പോലെ സാധാരണക്കാരായ മുസ്‌ലിംകൾക്ക് മാനദണ്ഡം ആക്കാവുന്നത് ?



ഇതിന്റെ മറുപടിയാണ് വേണ്ടത്

( O M R ) said...

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ജമ-മുജകള്‍ നമ്മുടെ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. ഒരു പരിധി വരെ സുന്നികളും.
**
'കുരുത്തംകെട്ടവന്റെ' നേതാവായ രസൂലുല്ലാഹിയെ(സ:അ:)മുജകള്‍ തെറി വിളിക്കുന്നത്‌ കാണണോ?മുഹമ്മദ്‌ നബിയെ 'മയമാക്ക' എന്ന് വിളിക്കുന്ന കാഴ്ച കാണണോ? ഇബ്ലീസ് എന്ന് വിളിക്കുന്ന കാഴ്ച കാണണോ? കാണണമെങ്കില്‍ യൂടൂബില്‍ നോക്കിയാല്‍ മതി. ഇത്രമാത്രം വൃത്തികെട്ട സമൂഹം മറ്റെങ്ങുമുണ്ടാവില്ല.!
**
പ്രിയ കുരു..,
കൃത്യമായി പഠിച്ചു മനസ്സിലാക്കുക. ഏതെന്കിലും സംഘടന (ap/ek)വഴി തന്നെ ആയ്ക്കോട്ടെ..
ങ്ങ്‌ാഹ., വിട്ടോ..

jasy said...

ഖുര്‍ആനിലെ ശാസ്ത്ര പരാമര്‍ശങ്ങള്‍ പരിചയപ്പെടുത്തുന്ന ഒരു ബ്ലോഗ്‌. താങ്കളുടെ ബ്ലോഗുകളില്‍ ലിങ്ക് നല്‍കി ഇത് പ്രചരിപ്പിക്കാവുന്നതാണ് അല്ലാഹു അനുഗ്രഹിക്കട്ടെ www.theislamblogger.blogspot.com